October, 2016

 

ഏറ്റവും വലിയ പൂരിപക്ഷം പി. ജെ ജോസഫിന്‌

സംസ്ഥാനത്തെ ഉയര്‍ന്ന ഭൂരിപക്ഷം കേരള കോണ്‍ഗ്രസ് എം വര്‍ക്കിങ് ചെയര്‍മാനും ജലവിഭവ മന്ത്രിയുമായ പി.ജെ ജോസഫിന്. ഇടുക്കിയിലെ തൊടുപുഴ മണ്ഡലത്തില്‍ 45587 വോട്ടുകള്‍ക്കാണ് പിജെ ജോസഫ് വിജയിച്ചത്. പിജെ ജോസഫ് 76564 വോട്ടുകള്‍ നേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥിയായ എല്‍ഡിഎഫ് സ്വതന്ത്രന്‍ റോയ് വരിക്കാട്ടിന് 30977 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ബിഡിജെഎസിന്‍െറ എസ് പ്രവീണ്‍ 28845 വോട്ട് നേടി മൂന്നാംസ്ഥാനത്തത്തെി. സിപിഎമ്മിലെ ഇപി ജയരാജനാണ് സംസ്ഥാനത്തെ രണ്ടാമത്തെ ഉയര്‍ന്ന ഭൂരിപക്ഷം കണ്ണൂരിലെ മട്ടന്നൂര്‍ മണ്ഡലത്തില്‍ 43381 വോട്ടുകള്‍ക്കാണ് ഇ.പി ജയരാജന്‍ ജയിച്ചത്. ജയരാജന്‍ 84030 വോട്ടുകള്‍ നേടിയപ്പോള്‍ എതിര്‍ സഥാനാര്‍ഥി ജെഡിയു വിലെ പികെ പ്രശാന്തിന് 40649 വോട്ടുകള്‍ മാത്രമാണ് നേടാനായത്. കണ്ണൂര്‍ കല്യാശേരിയില്‍ മത്സരിച്ച ടിവി രാജേഷ് 42891 വോട്ടിന്‍െറ ഭൂരിപക്ഷവും നേടി.കൊട്ടാരക്കരയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി ഐഷ പോറ്റി എതിര്‍ സഥാനാര്‍ഥി കോണ്‍ഗ്രസിലെ സവിന്‍ സത്യനെ 42632Read More


പിണറായി മന്ത്രിസഭ അധിാകാരത്തില്‍

തലസ്ഥാനം ചെങ്കടലായി മാറിയ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ തയ്യാറാക്കിയ പ്രത്യേക വേദിയില്‍ ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവം മുഖ്യമന്ത്രി പിണറായി വിജയനും സഹമന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കാന്‍ പിണറായി വിജയനെ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് വലിയ ആരവത്തോടെയാണ് ചടങ്ങിനെത്തിയവര്‍ എതിരേറ്റത്. മുന്‍നിരയിലിരുന്ന പ്രമുഖ കക്ഷി നേതാക്കളുടെ അനുഗ്രഹം വാങ്ങിയാണ് പിണറായി സത്യപ്രതിജ്ഞയ്ക്കായി വേദിയില്‍ എത്തിയത്. തുടര്‍ന്ന് നാല് മണിക്കു തന്നെ സത്യ വാചകം ചൊല്ലി. സഗൗരവമായിരുന്നു പ്രതിജ്ഞ ചൊല്ലിയത്. ആഭ്യന്തരം, വിജിലന്‍സ്, ഐ.ടി വകുപ്പുകള്‍ ഏറ്റെടുത്ത് ഏറ്റവും കരുത്തനായ മുഖ്യമന്ത്രിയായാണ് പിണറായി അധികാരമേറ്റത്. പിണറായിക്കു ശേഷം സി.പി.ഐയിലെ മുതിര്‍ന്ന നേതാവ് ഇ.ചന്ദ്രശേഖരനെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചു. കാഞ്ഞങ്ങാട് നിന്നുള്ള ജനപ്രതിനിധിയാണ് 68 കാരനായ ചന്ദ്രശേഖരന്‍. സഗൗരവമായിരുന്നു പ്രതിജ്ഞ. അഡ്വ.മാത്യൂ ടി.തോമസ് ആണ് മന്ത്രിസഭയില്‍ മൂന്നാമതായി അധികാരമേറ്റത്. ദൈവനാമത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതിജ്ഞ. തിരുവല്ലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ജനതാദള്‍ (എസ്) അംഗം മാത്യൂ ടി.തോമസിനെRead More


പരസ്യ ധൂര്‍ത്തിനെ ചോദ്യം ചെയ്‌ത് വി.ടി ബല്‍റാം എം.എല്‍.എ

പരസ്യ ധൂര്‍ത്തിനെ ചോദ്യം ചെയ്‌ത് വി.ടി ബല്‍റാം എം.എല്‍.എയുടെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്. ‘സര്‍ക്കാരിന്റെ ആദ്യ ദിവസം തൊട്ടുതന്നെ പ്രതിപക്ഷ ധര്‍മ്മം ഞങ്ങളും തുടങ്ങുകയാണ്‌’ എന്നു പറഞ്ഞുകൊണ്ടാണ്‌ ബല്‍റാം ഫേസ്‌ബുക്ക്‌ പോസ്‌റ്റ് ആരംഭിച്ചിരിക്കുന്നത്‌. മന്ത്രിമാരുടെയും പഴ്‌സണല്‍ സ്‌റ്റാഫിന്റെയും എണ്ണം കുറച്ച്‌ ചെലവു ചുരുക്കുന്ന സര്‍ക്കാര്‍ പരസ്യത്തിനുവേണ്ടി പൊതു ഖജനാവില്‍ നിന്നും എന്തിന്‌ ഇത്രയും വലിയ തുക ചെലവഴിക്കുന്നു എന്ന വിമര്‍ശനമാണ്‌ എം.എല്‍.എ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്‌. നല്ല പ്രവൃത്തികള്‍ക്ക്‌ അകമഴിഞ്ഞ പിന്തുണ, ധൂര്‍ത്തിനും അഴിമതിക്കും ജനദ്രോഹത്തിനും എതിര്‍പ്പ്‌. അതാണ്‌ നയമെന്നും ബല്‍റാം വ്യക്‌തമാക്കുന്നു. മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്‌റ്റാഫിന്റെയും എണ്ണം കുറച്ച്‌ ചെലവ്‌ ചുരുക്കാനുള്ള നീക്കത്തെ അഭിനന്ദിക്കുന്നു. എന്നാല്‍ ഇന്നത്തെ സത്യപ്രതിജ്‌ഞാ ചടങ്ങിനോടനുബന്ധിച്ചുള്ള ധൂര്‍ത്തിന്‌ ഒട്ടും ന്യായീകരണമില്ല. അതുപോലെത്തന്നെയാണ്‌ ഇന്നത്തെ പത്രങ്ങളില്‍ നല്‍കിയിരിക്കുന്ന പരസ്യവും. ഇതിനുവേണ്ടി സര്‍ക്കാരിന്റെ പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പ്‌ പൊതുഖജനാവില്‍ നിന്നും ചെലവഴിക്കുന്ന തുകയെക്കുറിച്ച്‌ അഭിപ്രായം പറയാനുള്ള അവകാശംRead More


ജിഷവധം. അന്വേഷണത്തിന് പുതിയ സംഘം

ജിഷാവധക്കേസ്‌ അന്വേഷിക്കാന്‍ എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ പുതിയ അന്വേഷണ സംഘത്തെ തീരുമാനിച്ചുകൊണ്ട്‌ പിണറായി വിജയന്റെ പുതിയ മന്ത്രിസഭായോഗത്തിന്റെ ആദ്യ തീരുമാനം. സത്യപ്രതിഞ്‌ജ നടത്തി അധികാരമേറ്റതിന്‌ തൊട്ടുപിന്നാലെ മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്‌ ഇക്കാര്യം പ്രഖ്യാപിച്ചത്‌. കഴിഞ്ഞ മന്ത്രിസഭയുടെ വിവാദതീരുമാനങ്ങള്‍ പുന:പരിശോധിക്കാന്‍ ഉപസമിതിയെയും നിയോഗിച്ചു. അന്വേഷണത്തില്‍ വീഴ്‌ച വരുത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ പുതിയ സംഘത്തെ നിയോഗിച്ചത്‌. ജിഷയുടെ അമ്മയ്‌ക്ക് 5000 രൂപ പ്രതിമാസ പെന്‍ഷനും 45 ദിവസത്തിനകത്ത്‌ വീട്‌ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്‌. മുന്‍ സര്‍ക്കാരിന്റെ കാലത്തെ വിവാദ തീരുമാനങ്ങള്‍ പരിശോധിക്കാന്‍ എകെ ബാലന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തി. തോമസ്‌ ഐസക്‌, വികെ സുനില്‍കുമാര്‍ എന്നിവര്‍ക്കൊപ്പം വിവിധ ഘടകകക്ഷി മന്ത്രിമാരും ഇതില്‍ പങ്കാളികളാകും.


സാംസ്‌കാരികോത്സവം ശ്രി ശ്രീ രവിശങ്കര്‍ പണമടച്ച് തലയൂരി

സാംസ്‌കാരികോത്സവം: ശ്രി ശ്രീ രവിശങ്കര്‍ പണമടച്ച് തലയൂരി സാംസ്കാരികോത്സവുമായി ബന്ധപ്പെട്ട് കോടതി വിധിച്ച പിഴ ആര്‍ട് ഒാഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍ അടച്ചു.  4.75 കോടി രൂപയാണ് ഡല്‍ഹി വികസന വകുപ്പിന് മുമ്ബാകെ അടച്ചത്.  നേരത്തെ പിഴ തുകയില്‍ 25 ലക്ഷം രൂപ ആര്‍ട് ഒാഫ് ലിവിങ് അടച്ചിരുന്നു. മാര്‍ച്ച്‌ 11 മുതല്‍ 13 വരെ ദല്‍ഹിയില്‍ ശ്രീ ശ്രീ രവിശങ്കറിന്‍െറ ജീവനകലയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ലോക സാംസ്കാരികോത്സവുമായി ബന്ധപ്പെട്ട് നല്‍കാനുള്ള പിഴ ഉടന്‍ ഒടുക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ കോടതി നേരത്തെ വിധി പുറപ്പെടുവിച്ചിരുന്നു. യമുനാനദീ തടം നിരപ്പാക്കി ആയിരം ഏക്കറില്‍ നടത്തിയ സാംസ്കാരികോത്സവത്തിനെതിരെ വ്യാപക വിമര്‍ശമുയരുകയും പരിപാടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ ട്രൈബ്യൂണലില്‍ ഹരജി സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പരിപാടി നടത്താന്‍ അനുവാദം നല്‍കിയ കോടതി അഞ്ചു കോടി രൂപ പിഴയൊടുക്കാന്‍Read More


നെഹ്‌റുവിനെതിരെ ബി. ജെ. പി അധ്യക്ഷന്‍ അമിത് ഷാ

ഇന്ത്യയുടെ തനതായ പാരമ്ബര്യവും മൂല്യങ്ങളും ഉപേക്ഷിച്ച്‌ വിദേശ ആയങ്ങളെ ഉള്‍ക്കൊണ്ട വ്യക്തിയാണ് ജവഹര്‍ലാല്‍ നെഹ്റുവെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ഇറക്കുമതി ചെയ്ത ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് നെഹ്റു രാഷ്ട്രനിര്‍മാണം നടത്തിയത്.എന്നാല്‍ ജനസംഘം നേതാവായ  പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ ഇന്ത്യന്‍ പാരമ്ബര്യത്തെ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്നും അമിത് ഷാ പറഞ്ഞു. പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യയുടെ ജീവചരിത്രമായ രാഷ്ട്രദ്രഷ്ടയുടെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു . പാരമ്ബര്യവും മൂല്യങ്ങളും സംരക്ഷിക്കണമെന്ന് വിശ്വസിച്ച വ്യക്തിയാണ് പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ. അതില്‍ ഉറച്ചു നിന്നുെകാണ്ടാണ് അദ്ദേഹം ഭാരതീയ ജനസംഘം രൂപവത്കരിച്ചത്. അതാണ് പിന്നീട് ബിെജപിയായി മാറിയത്. ഉപാധ്യായ കാണിച്ചുതന്ന പാതയിലൂടെയാണ് പാര്‍ട്ടി ഇപ്പോഴുമ മുന്നോട്ടുപോകുന്നതെന്നും അമിത് ഷാ പറഞ്ഞു.


കൊച്ചി മെട്രോ നിര്‍മ്മാണം ഇനി വേഗത്തിലാകും

കൊച്ചി മെട്രോ റെയില്‍ 2017 മാര്‍ച്ചില്‍ യാഥാര്‍ത്ഥ്യമാകത്തക്ക വിധം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്‌ജിതമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. കൊച്ചി മെട്രോയുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നടന്ന യോഗത്തിലാണ്‌ തീരുമാനം. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ത്രൈമാസാടിസ്‌ഥാനത്തില്‍ ലക്ഷ്യം വച്ച്‌ മുന്നോട്ട്‌ പോകണമെന്നും ത്രൈമാസ റിപ്പോര്‍ട്ട്‌ ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. നിര്‍മ്മാണ പുരോഗതി മുഖ്യമന്ത്രി നേരിട്ട്‌ വിലയിരുത്തും. ഇ. ശ്രീധരന്റെ സൗകര്യം കൂടി പരിഗണിച്ച്‌ കെ.എം. ആര്‍. എല്‍., ഡി.എം.ആര്‍. സി. എന്നിവയുടെ സംയുക്‌തയോഗം അധികം വൈകാതെ വിളിച്ച്‌ ചേര്‍ക്കാനും യോഗം തീരുമാനിച്ചു. കൊച്ചിമെട്രോ റെയിലിന്റെ ഇപ്പോഴത്തെ സ്‌ഥിതി, ഭാവി പദ്ധതി എന്നിവ കെ.എം. ആര്‍. എല്‍. മാനേജിങ്‌ ഡയറക്‌ടര്‍ ഏലിയാസ്‌ ജോര്‍ജ്‌ വിശദീകരിച്ചു. കെ.എം. ആര്‍. എല്‍. ഉന്നതതല മാനേജ്‌മെന്റ്‌ സംഘവും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. അഡീഷണല്‍ ചീഫ്‌സെക്രട്ടറി നളിനിനെറ്റോ, ഐ.ടി. സെക്രട്ടറി എം.ശിവശങ്കര്‍, മെട്രോ റെയില്‍ ഡയറക്‌ടര്‍(സിസ്‌റ്റംസ്‌)Read More


ജിഷ വധക്കേസ് പ്രതി അമീറുൽ ഇസ്ലാമിനെ റിമാൻഡ് ചെയ്തു

ജിഷ വധക്കേസ് പ്രതി അമീറുൽ ഇസ്ലാമിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സുരക്ഷാ കാരണങ്ങളാൽ പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയില്ല. അഭിഭാഷകനെ വേണമെന്ന് പ്രതി ആവശ്യപ്പെട്ടതിനെ തുടർന്ന് അഡ്വ. പി രാജനെ അഭിഭാഷകനായി ചുമതലപ്പെടുത്തി. തുടർന്ന് കാക്കനാട് ജില്ലാ ജയിലിലേക്ക് പ്രതിയെ മാറ്റി. തിരിച്ചറിയൽ പരേഡിന് ശേഷമാകും പൊലീസ് കസ്റ്റഡി അപേക്ഷ നൽകുക. കനത്ത സുരക്ഷാ വലയത്തിലാണ് പെരുമ്പാവൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പ്രതിയെ ഹാജരാക്കിയത്. ജഡ്ജിയുടെ ചേംബറിലാണ് പ്രതിയെ ഹാജരാക്കിയത്. പ്രതിയോട് രണ്ടു ചോദ്യങ്ങളാണ് കോടതി ചോദിച്ചത്. അഭിഭാഷകനെ ആവശ്യമുണ്ടോയെന്നായിരുന്നു ആദ്യചോദ്യം. ഇതിനു വേണം എന്നായിരുന്നു മറുപടി. രണ്ടാമതായി പൊലീസിൽനിന്നും മർദനമുണ്ടായോ എന്നും ചോദിച്ചു. ഇതിനു ഇല്ല എന്നായിരുന്നു മറുപടി. മുഖം ഹെൽമറ്റ് ധരിപ്പിച്ചാണ് പൊലീസ് പ്രതിയെ കോടതിയിലെത്തിച്ചത്. കോടതി പരിസരത്ത് വൻ ജനാവലിയുള്ളതിനാൽ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയത്. നേരത്തെ ഇയാളെ ആലുവ പോലീസ്Read More


പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യു.ഡി.എഫ് ചെയര്‍മാനാകും

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യു.ഡി.എഫ് ചെയര്‍മാനാകും. പ്രതിപക്ഷ നേതാവെന്ന നിലയില്‍ യു.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനവും തനിക്ക് തന്നെയാണെന്ന് ചെന്നിത്തല ന്യൂഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.ചെയര്‍മാന്‍ പദവി ഏറ്റെടുക്കില്ളെന്ന് ഉമ്മന്‍ ചാണ്ടി നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.സാധാരണയായി പ്രതിപക്ഷ നേതാവാണ് യു.ഡി.എഫ് ചെയര്‍മാനാവുക. എന്നാല്‍ ഇത്തവണ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ ഉമ്മന്‍ ചാണ്ടിയോട് ആവശ്യപ്പെടുകയായിരുന്നു. അദ്ദേഹം അത് നിരസിച്ച സാഹചര്യത്തില്‍ താന്‍ തന്നെ തല്‍സ്ഥാനം വഹിക്കുമെന്ന് ചെന്നിത്തല വ്യക്തമാക്കി.ജൂലൈ ആദ്യവാരം കെ.പി.സി.സി ഹൈകമാന്‍ഡ് യോഗം ചേരും. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ഇക്കാര്യം അറിയിച്ചതെന്ന് ചെന്നിത്തല പറഞ്ഞു


ഗുല്‍ബര്‍ഗ് കൂട്ടക്കൊല 11 പേർക്ക് ജീവപര്യന്തം

ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല കേസിൽ 11 പേർക്ക് ജീവപര്യന്തം തടവും 12 പേർക്ക് ഏഴുവർഷം ഒരാൾക്ക് 10 വർഷവും തടവുശിക്ഷ വിധിച്ചു. അഹ്മദാബാദിലെ പ്രത്യേക എസ്.ഐ.ടി കോടതി ജഡ്ജി പി.ബി. ദേശായിയാണ് 14 വർഷങ്ങൾക്ക് ശേഷം വിധി പ്രഖ്യാപിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവമെന്ന് കോടതി വിധിന്യായത്തിൽ വ്യക്തമാക്കി. ഗുൽബർഗ് കൂട്ടക്കൊല പൗരസമൂഹത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ദിനമാണെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് പി.ബി. ദേശായി അഭിപ്രായപ്പെട്ടു. കൈലാഷ് ഡോബി, യോഗേന്ദ്ര സിങ് ഷെഖാവത്ത്, കൃഷ്ണകുമാര്‍ കലാല്‍, ദിലീപ് കാലു, ജയേഷ് പാര്‍മര്‍, രാജു തിവാരി, നരേന്‍ ടങ്, ലക്ഷണ്‍സിങ്, ദിനേഷ് ശര്‍മ, ഭാരത് ബലോദിയ, ഭരത് രാജ്പുത് എന്നിവരെയാണ് ജീവപര്യന്തം ശിക്ഷക്ക് വിധിച്ചത്. കൊലപാതകം, നിയമവിരുദ്ധമായി സംഘം ചേരല്‍, മതസ്പര്‍ദ്ധ വളര്‍ത്തല്‍, സാമുദായിക ഐക്യം തകര്‍ക്കല്‍, കലാപം ഉണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. അതേസമയം, വിധിയിൽ തൃപ്തിയില്ലെന്ന്Read More