സംസ്ഥാനത്തെ ഉയര്‍ന്ന ഭൂരിപക്ഷം കേരള കോണ്‍ഗ്രസ് എം വര്‍ക്കിങ് ചെയര്‍മാനും ജലവിഭവ മന്ത്രിയുമായ പി.ജെ ജോസഫിന്. ഇടുക്കിയിലെ തൊടുപുഴ മണ്ഡലത്തില്‍ 45587 വോട്ടുകള്‍ക്കാണ് പിജെ ജോസഫ് വിജയിച്ചത്.Read More

ഏറ്റവും വലിയ പൂരിപക്ഷം പി. ജെ ജോസഫിന്‌

Read More

തലസ്ഥാനം ചെങ്കടലായി മാറിയ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ തയ്യാറാക്കിയ പ്രത്യേക വേദിയില്‍ ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവം മുഖ്യമന്ത്രി പിണറായി വിജയനും സഹമന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കാന്‍ പിണറായിRead More

പിണറായി മന്ത്രിസഭ അധിാകാരത്തില്‍

Read More


പരസ്യ ധൂര്‍ത്തിനെ ചോദ്യം ചെയ്‌ത് വി.ടി ബല്‍റാം എം.എല്‍.എ

പരസ്യ ധൂര്‍ത്തിനെ ചോദ്യം ചെയ്‌ത് വി.ടി ബല്‍റാം എം.എല്‍.എയുടെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്. ‘സര്‍ക്കാരിന്റെ ആദ്യ ദിവസം തൊട്ടുതന്നെ പ്രതിപക്ഷ ധര്‍മ്മം ഞങ്ങളും തുടങ്ങുകയാണ്‌’ എന്നു പറഞ്ഞുകൊണ്ടാണ്‌ ബല്‍റാം ഫേസ്‌ബുക്ക്‌ പോസ്‌റ്റ് ആരംഭിച്ചിരിക്കുന്നത്‌. മന്ത്രിമാരുടെയും പഴ്‌സണല്‍ സ്‌റ്റാഫിന്റെയും എണ്ണം കുറച്ച്‌ ചെലവു ചുരുക്കുന്ന സര്‍ക്കാര്‍ പരസ്യത്തിനുവേണ്ടി പൊതു ഖജനാവില്‍ നിന്നും എന്തിന്‌ ഇത്രയും വലിയ തുക ചെലവഴിക്കുന്നു എന്ന വിമര്‍ശനമാണ്‌ എം.എല്‍.എ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്‌. നല്ല പ്രവൃത്തികള്‍ക്ക്‌ അകമഴിഞ്ഞ പിന്തുണ, ധൂര്‍ത്തിനും അഴിമതിക്കും ജനദ്രോഹത്തിനും എതിര്‍പ്പ്‌. അതാണ്‌ നയമെന്നും ബല്‍റാം വ്യക്‌തമാക്കുന്നു. മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്‌റ്റാഫിന്റെയും എണ്ണം കുറച്ച്‌ ചെലവ്‌ ചുരുക്കാനുള്ള നീക്കത്തെ അഭിനന്ദിക്കുന്നു. എന്നാല്‍ ഇന്നത്തെ സത്യപ്രതിജ്‌ഞാ ചടങ്ങിനോടനുബന്ധിച്ചുള്ള ധൂര്‍ത്തിന്‌ ഒട്ടും ന്യായീകരണമില്ല. അതുപോലെത്തന്നെയാണ്‌ ഇന്നത്തെ പത്രങ്ങളില്‍ നല്‍കിയിരിക്കുന്ന പരസ്യവും. ഇതിനുവേണ്ടി സര്‍ക്കാരിന്റെ പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പ്‌ പൊതുഖജനാവില്‍ നിന്നും ചെലവഴിക്കുന്ന തുകയെക്കുറിച്ച്‌ അഭിപ്രായം പറയാനുള്ള അവകാശം ഈ നാട്ടിലെ ഓരോ പൗരനുമുണ്ട്‌.

Uncategorized

ഏറ്റവും വലിയ പൂരിപക്ഷം പി. ജെ ജോസഫിന്‌

സംസ്ഥാനത്തെ ഉയര്‍ന്ന ഭൂരിപക്ഷം കേരള കോണ്‍ഗ്രസ് എം വര്‍ക്കിങ് ചെയര്‍മാനും ജലവിഭവ മന്ത്രിയുമായ പി.ജെ ജോസഫിന്. ഇടുക്കിയിലെ തൊടുപുഴ മണ്ഡലത്തില്‍Read More

  • പിണറായി മന്ത്രിസഭ അധിാകാരത്തില്‍
  • പരസ്യ ധൂര്‍ത്തിനെ ചോദ്യം ചെയ്‌ത് വി.ടി ബല്‍റാം എം.എല്‍.എ
  • ജിഷവധം. അന്വേഷണത്തിന് പുതിയ സംഘം
  • സാംസ്‌കാരികോത്സവം ശ്രി ശ്രീ രവിശങ്കര്‍ പണമടച്ച് തലയൂരി
  • നെഹ്‌റുവിനെതിരെ ബി. ജെ. പി അധ്യക്ഷന്‍ അമിത് ഷാ
  • കൊച്ചി മെട്രോ നിര്‍മ്മാണം ഇനി വേഗത്തിലാകും
  • ജിഷ വധക്കേസ് പ്രതി അമീറുൽ ഇസ്ലാമിനെ റിമാൻഡ് ചെയ്തു
  • പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യു.ഡി.എഫ് ചെയര്‍മാനാകും
  • ഗുല്‍ബര്‍ഗ് കൂട്ടക്കൊല 11 പേർക്ക് ജീവപര്യന്തം
  • Read All